ആലപ്പുഴ‌യിൽ നാളെ അവധി; പത്തനംതിട്ടയിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th August 2022 07:27 PM  |  

Last Updated: 05th August 2022 07:27 PM  |   A+A-   |  

school holiday

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആലപ്പുഴ‌ ജില്ലയിലെ പ്രഫഷണൽ കോളജുകളും അംഗൻവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ആഗസറ്റ് 6 ശനിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ ഇന്ന് ഉച്ചയോടെ റെഡ് അലർട്ടുകളെല്ലാം പിൻവലിച്ചിരുന്നു. 

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

നാ‌ളെ പി എസ് സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പി എസ് സി പിആർഒ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകൾക്കും മാറ്റമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇന്ന് രാത്രി 11.30 വരെ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ