എറണാകുളം, ഇടുക്കി, തൃശൂര്‍; ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th August 2022 07:28 PM  |  

Last Updated: 07th August 2022 07:28 PM  |   A+A-   |  

Heavy rain

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. 

ഇടുക്കി ജില്ലയില്‍ ദേവികുളം, പീരുമേട് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബൈസന്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലും അവധി ബാധകമാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇടമലയാര്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. 

നേരത്തെ, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം  കുട്ടനാട് താലൂക്കില്‍ നാളെ അവധി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ