ഉത്തരവ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം; ബഫര്‍സോണ്‍ വിധിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി

ബഫര്‍സോണില്‍പ്പെടുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി.  ചീഫ് സെക്രട്ടറിയാണ് റിവ്യൂ ഹര്‍ജി നല്‍കിയത്. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്. 

വിധി നടപ്പാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ഹര്‍ജിയില്‍ കേരളം വ്യക്തമാക്കുന്നു. ബഫര്‍സോണില്‍പ്പെടുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. 

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ എന്ന ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുക പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. രാജ്യത്തെ ജനസാന്ദ്രതയുടെ രണ്ടിരട്ടിയിലധികമാണ് കേരളത്തിലെ ജനസാന്ദ്രത. ഈ മേഖലയില്‍ നിന്നുള്ളവരെ മാറ്റി താമസിപ്പിക്കുക പ്രായോഗികമല്ല. ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന വിഷയമാണെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com