സ്വര്‍ണം കടത്താന്‍ സഹായം; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; ഫ്‌ളാറ്റില്‍ ലക്ഷങ്ങള്‍, സ്വര്‍ണം, ആഡംബര വസ്തുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2022 03:37 PM  |  

Last Updated: 18th August 2022 03:37 PM  |   A+A-   |  

muni

പി മുനിയപ്പ

 

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍. പി മുനിയപ്പയാണ് പൊലീസിന്റെ പിടിയിലായത്. 

ഇയാളുടെ പക്കല്‍ നിന്ന് 4,95,000 രൂപ പിടിച്ചെടുത്തു. 320 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും വിലപിടിച്ച ചില വസ്തക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് സഹിതം ഇയാളെ പൊക്കിയത്. 

ആരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ഇയാള്‍ കരസ്ഥമാക്കും. ഇവരുടെ പാസ്‌പോര്‍ട്ടും ഇയാള്‍ വാങ്ങി വയ്ക്കും. പുറത്തുവച്ച് സെറ്റില്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളുടെ നീക്കങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

ലഹരി കലര്‍ന്ന ബിസ്‌കറ്റ് നൽകും; ട്രെയിന്‍ യാത്രക്കാരെ ബോധംകെടുത്തി മോഷണം; ബിഹാര്‍ സ്വദേശി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ