ലഹരി കലര്‍ന്ന ബിസ്‌കറ്റ് നൽകും; ട്രെയിന്‍ യാത്രക്കാരെ ബോധംകെടുത്തി മോഷണം; ബിഹാര്‍ സ്വദേശി പിടിയില്‍

മൂന്ന് പേരടങ്ങിയ സംഘത്തിലെ ഒരംഗമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ആലപ്പുഴ വച്ചാണ് ഇയാളെ പിടികൂടിയത്
ബിഹാര്‍ സ്വദേശി ശത്രുഘ്‌നന്‍ കുമാർ
ബിഹാര്‍ സ്വദേശി ശത്രുഘ്‌നന്‍ കുമാർ
Updated on
1 min read

ആലപ്പുഴ: ട്രെയിനില്‍ ലഹരി മരുന്ന് നല്‍കി കവര്‍ച്ച നടത്തുന്ന മോഷ്ടാവ് പിടിയില്‍. ബിഹാര്‍ സ്വദേശി ശത്രുഘ്‌നന്‍ കുമാറാണ് പിടിയിലായത്. ലഹരി കലര്‍ന്ന ക്രീം ബിസ്‌കറ്റ് നല്‍കിയാണ് ഇയാള്‍ കവര്‍ച്ച നടത്തുന്നത്. റെയില്‍വേ പൊലീസാണ് ഇയാളെ പിടികൂടിയത്. 

മൂന്ന് പേരടങ്ങിയ സംഘത്തിലെ ഒരംഗമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ആലപ്പുഴ വച്ചാണ് ഇയാളെ പിടികൂടിയത്. 

ഇക്കഴിഞ്ഞ പത്താം തീയതില്‍ കൊച്ചുവേളി- ഗൊരഖ്പുര്‍ രപ്തി സാഗര്‍ എക്‌സ്പ്രസില്‍ വച്ച് ഇവര്‍ അഞ്ച് യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ ലഹരി കലര്‍ന്ന ബിസ്‌കറ്റ് നല്‍കി മോഷണം നടത്തിയിരുന്നു. ബോധരഹിതരായ അഞ്ച് യാത്രക്കാരുടെ പക്കല്‍ നിന്നായി 33,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഇവര്‍ കവര്‍ന്നു.

അതിനിടെ ഇന്നലെ ആലപ്പുഴ വച്ചു തന്നെ കേരള എക്‌സ്പ്രസിലും സമാന രീതിയില്‍ മോഷണം നടത്തി. യാത്രക്കാരന്റെ പക്കല്‍ നിന്ന് മൊബൈലടക്കം കവര്‍ന്നു. 

ഇതിന് പിന്നാലെയാണ് തിരുവനന്തപുരം റെയില്‍വേ പൊലീസ് നേരത്തെ ശേഖരിച്ചു വച്ചിരുന്ന സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ ആലപ്പുഴ പൊലീസിന് കൈമാറിയത്. പിന്നാലെയാണ് ഇയാളെ പിടികൂടിയത്. സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com