എം‌ ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ; കുടുങ്ങിയത് തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd August 2022 06:48 PM  |  

Last Updated: 22nd August 2022 06:48 PM  |   A+A-   |  

mdma

വീഡിയോ ദൃശ്യം

 

തൊടുപുഴ: ലോഡ്ജിൽനിന്ന് എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. തൊടുപുഴയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. 

യൂനസ് ഇതിനുമുമ്പും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നു. പൊലീസ് സംശയിക്കാതിരിക്കാൻ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വിൽപ്പന നടത്തുകയായിരുന്നു പതിവ്. രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ‌രിശോധന നടന്നത്. ഇവരിൽനിന്ന് 6.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

യുവതിയും യുവാവും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നു. എംഡിഎംഎയുമായി എത്തിയശേഷം അത് വിറ്റുതീരുന്നതുവരെ ഇവിടെ താമസിക്കുന്നതായിരുന്നു ഇരുവരുടെയും പതിവ്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും ലഹരി മരുന്ന് വിതരണം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയെയും പുഴുക്കളെയും കണ്ടെത്തിയ സംഭവം: രണ്ടു ജീവനക്കാർക്ക് സസ്പെൻഷൻ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ