സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടണം; കോട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് വില കുറഞ്ഞ രാഷ്ട്രീയം; പ്രവര്‍ത്തകരോട് കാനം 

നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, കൊള്ളാം അത് സിപിഐയുടെ കഴിവാണ്. കോട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നമ്മുടെ ഉത്തരവാദിത്വമല്ല. അങ്ങനെ ഒരുവിലകുറഞ്ഞ രാഷ്ട്രീയം നമുക്ക് പാടില്ല
കാനം രാജേന്ദ്രന്‍ സിപിഎം ജില്ലാ സമ്മേളനത്തിനിടെ
കാനം രാജേന്ദ്രന്‍ സിപിഎം ജില്ലാ സമ്മേളനത്തിനിടെ

ആലപ്പുഴ: സര്‍ക്കാരിന്റെ സുഖദുഃഖങ്ങള്‍ പങ്കിടാന്‍ സിപിഐക്ക് ബാധ്യതയുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്നണിയുടെ പൊതുരാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നും കാനം പറഞ്ഞു. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടി എന്ന നിലയില്‍ എല്‍ഡിഎഫിന്റെ പരിപാടികളും പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നതില്‍ തങ്ങളുടെതായ പങ്കുവഹിച്ച പാര്‍ട്ടിയാണ് സിപിഎം. മുന്നണി രൂപികരിച്ചതിന് പിന്നാലെ, ഇക്കാലമത്രയും രണ്ടുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കങ്ങളൊന്നും എല്‍ഡിഎഫ് എന്ന രാഷ്ട്രീയ സത്വത്തെ ബാധിച്ചില്ല. ഒരു മുന്നണിക്കുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍  ആ മുന്നണിയുടെ പൊതുരാഷ്ട്രീയം അത് നാം കൂടി അംഗീകരിച്ച് നടപ്പിലാക്കേണ്ട ബാധ്യത നമുക്ക് കൂടിയുണ്ട് കാനം പറഞ്ഞു. 

മുന്നണിയുടെ നേട്ടങ്ങളും കോട്ടങ്ങളും അതിലെ പതിനൊന്ന് കക്ഷികളും തുല്യമായി പങ്കിടേണ്ടിവരും. നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, കൊള്ളാം അത് സിപിഐയുടെ കഴിവാണ്. കോട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നമ്മുടെ ഉത്തരവാദിത്വമല്ല. അങ്ങനെ ഒരുവിലകുറഞ്ഞ രാഷ്ട്രീയം നമുക്ക് പാടില്ല. അതുകൊണ്ട് ഈ മുന്നണിയും ഗവര്‍ണമെന്റും ഉണ്ടാകുന്നതിന്റെ സുഖദുഃഖങ്ങള്‍ തുല്യമായി പങ്കിട്ടുകൊണ്ടു ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം സിപിഐക്കുണ്ട്. ആത്മനിഷ്ടമായ ധാരണയുടെ അടിസ്ഥാനത്തിലല്ല വ്യക്തമായ രാഷ്ട്രീയധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ആ രാഷ്ട്രീയധാരണയുമായി മുന്നോട്ടുപോകുന്നവര്‍ക്കേ നമ്മുടെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളു. അത് ചിലരെല്ലാം ചിലപ്പോള്‍ മറന്നുപോകുന്നുവെന്നും കാനം പറഞ്ഞു.

ഒരു ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കേ രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടാന്‍ കഴിയൂ. ദുര്‍ബലന്റെ ശബ്ദം ആരും ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. നമ്മുടെ പ്രസ്ഥാനം കേരളത്തിന്റെ എല്ലാഭാഗത്തും ഉണ്ടെങ്കില്‍ നമ്മളെ അവഗണിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലേക്ക് നമ്മുടെ പാര്‍ട്ടിയെ കൊണ്ടുവരണമെന്ന വാശി നമുക്ക് ഉണ്ടാവുന്നില്ല. സിപിഐക്കെതിരെ നമ്മുടെ പാര്‍ട്ടിക്കുള്ളില്‍ ചില ശബ്ദങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. അത് മലര്‍ന്നുകിടന്നുതുപ്പുന്നതിന് തുല്യമാണ്. അത് ചെയ്യുന്നയാളുകള്‍ അതിനെ കുറിച്ച് ആലോചിച്ചാല്‍ അക്കാര്യം മനസിലാകുമെന്നും കാനം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com