മന്ത്രിയും സിഐയും തമ്മില്‍ വാക്‌പോര്: പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 24th August 2022 10:57 AM  |  

Last Updated: 24th August 2022 10:57 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം


 

തിരുവനന്തപുരം: മന്ത്രിയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും തമ്മില്‍ വാക്‌പോരിനിടയാക്കിയ കേസില്‍ അറസ്റ്റ്. പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവായ മണ്ണന്തല സ്വദേശിയെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ കുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.

രണ്ടാനച്ഛന്‍ 11 വയസ്സുള്ള കുട്ടിയുടെ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞദിവസം മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം പരാതി രേഖാമൂലം നല്‍കാന്‍ തയ്യാറായില്ലെന്നും, നിര്‍ബന്ധിച്ചതിന് ശേഷമാണ് മൊഴി നല്‍കിയതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് സ്ത്രീ പരാതിയുമായി സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് മന്ത്രി വട്ടപ്പാറ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗിരിലാലിനെ വിളിക്കുന്നത്. ന്യായം നോക്കി ചെയ്യാമെന്ന് സിഐ മറുപടി പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിയും സിഐയും തമ്മിലുള്ള വാഗ്വാദത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ, സിഐയെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'യുപിയില്‍ അത് ചെയ്യാന്‍ ഇര്‍ഫാന് ഹബീബിന് ധൈര്യമുണ്ടായില്ല, കേരളത്തില്‍ എന്തും നടക്കും'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ