പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ചിത്രം അയച്ച് സഹോദരനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയിൽ

സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സഹോദരന് അയച്ചു കൊടുത്ത് പണം തട്ടാനും യുവാവ് ശ്രമം നടത്തിയിരുന്നു. 

ഏഴിക്കര പെരുമ്പടന്നയിൽ വാടകയ്ക്കു താമസിക്കുന്ന വൈപ്പിൻ എട്ടിക്കാട്ട് വീട്ടിൽ അവിനാഷിനെയാണ് (23) പറവൂർ പൊലീസ് അറസ്റ്റു ചെയ്തത്. 

സാമൂഹിക മാധ്യമത്തിലൂടെയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. 

ഇവ പെൺകുട്ടിയുടെ സഹോദരന് അയച്ചു കൊടുത്തു. 30,000 രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com