ഇടുക്കിയിലും കാനത്തിന് തിരിച്ചടി; കെ സലിം കുമാര്‍ ജില്ലാ സെക്രട്ടറി

സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷവും സലിം കുമാറിന് വേണ്ടി വാദിക്കുകയായിരുന്നു
കെ സലിം കുമാര്‍, കാനം രാജേന്ദ്രന്‍
കെ സലിം കുമാര്‍, കാനം രാജേന്ദ്രന്‍

ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ സലിം കുമാറിനെ തെരഞ്ഞെടുത്തു. വോട്ടിങ്ങിലൂടെയാണ് കെ സലീമിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷവും സലിം കുമാറിന് വേണ്ടി വാദിക്കുകയായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറി കെ കെ ശിവരാമനൊപ്പം നില്‍ക്കുന്ന നേതാവാണ് സലിം കുമാര്‍.

51 പേരുള്ള ജില്ലാ കൗണ്‍സിലില്‍ 43 പേരാണ് സലിംകുമാറിനെ പിന്തുണച്ചത്. 10 മണ്ഡലങ്ങളില്‍ നിന്ന് 280 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. നേരത്തെ, സമ്മേളന പ്രതിനിധികള്‍ ഇ എസ് ബിജിമോള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സംഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. 

നേരത്തെ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്വന്തം ജില്ലയായ കോട്ടയത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തി വി ബി ബിനു ജില്ലാ സെക്രട്ടറിയായിരുന്നു. 29 വോട്ടാണ് ബിനു ലഭിച്ചത്. സന്തോഷ് കുമാറിന് 21 വോട്ടും ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com