'പ്രസിഡന്റ് ഹിന്ദി മേഖലയില്‍ നിന്നുതന്നെ വേണോ?'; ഹിന്ദിയില്‍ മറുപടി നല്‍കി ശശി തരൂര്‍

താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്നും തരൂര്‍ പറഞ്ഞു
ശശി തരൂര്‍: ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്
ശശി തരൂര്‍: ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ പദവിയിലേക്ക് മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യും. കോണ്‍ഗ്രസ് ഒരു വ്യക്തിയല്ല, ജനാധിപത്യ പാര്‍ട്ടിയാണ്. താന്‍ മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വേണമെന്നും തരൂര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രസിഡന്റ് ഹിന്ദി മേഖലയില്‍ നിന്നുതന്നെ വേണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹിന്ദിയിലായിരുന്നു തരൂരിന്റെ മറുപടി. തനിക്ക് ഹിന്ദിയും വഴങ്ങും. അങ്ങനെ വേണമെങ്കില്‍ത്തന്നെ തെരഞ്ഞെടുപ്പിലൂടെ വരട്ടെ. ഏതു മേഖല എന്നതല്ല, ഭാരതീയനാവുകയാണ് പ്രധാനമെന്നും ശശി തരൂര്‍ ഹിന്ദിയില്‍ മറുപടി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്. അദ്ദേഹത്തിന് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മത്സരിക്കട്ടെ. കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ ജയിക്കും. ജനാധിപത്യ പ്രക്രിയയിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുമെന്നും സുധാകരന്‍ പറഞ്ഞു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന ജനാധിപത്യ പാര്‍ട്ടിയില്‍ മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കെ സുധാകരനും അവകാശമുണ്ട്. ശശി തരൂരിനും അവകാശമുണ്ട്. എനിക്ക് ആഗ്രഹമുണ്ടെങ്കില്‍ എനിക്കും മത്സരിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ മത്സരിക്കാന്‍ അര്‍ഹതയുള്ള ആളാണെന്നും സുധാകരന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com