വള്ളംകളിക്കിടെ വയര്‍ലെസ് സെറ്റ് വെള്ളത്തില്‍; പമ്പാനദിയില്‍ മുങ്ങിത്തപ്പി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 03:02 PM  |  

Last Updated: 05th December 2022 03:02 PM  |   A+A-   |  

police_wireless

പമ്പാനദിയില്‍ തിരച്ചില്‍ നടത്തുന്നു/ ടിവി ദൃശ്യം

 

ആലപ്പുഴ : വള്ളംകളിക്കിടെ വെള്ളത്തില്‍പ്പോയ വയര്‍ലെസ് സെറ്റ് കണ്ടെത്താനായി നദിയില്‍ പൊലീസിന്റെ തിരച്ചില്‍. ആലപ്പുഴ നീരേറ്റുപുറത്ത് ഇന്നലെ നടന്ന വള്ളം കളിക്കിടെയാണ് പുളിക്കീഴ് പൊലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ പമ്പാനദിയില്‍ വീണത്. 

ഈ സെറ്റുകള്‍ തിരികെ കണ്ടെത്തുന്നതിനാണ് മുങ്ങല്‍ വിദഗ്ധരുമായി പൊലീസ് സംഘം രാവിലെ മുതല്‍ നദിയില്‍ തെരച്ചില്‍ നടത്തുന്നത്. തിരുവല്ല ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ധരാണ് തിരച്ചിലിനെത്തിയത്. 

സ്റ്റാര്‍ട്ടിങ് പോയിന്റില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടത്. കരയിലും പുഴയിലും വന്‍ ജനത്തിരക്കുണ്ടായിരുന്നതിനാല്‍ ഇന്നലെ തിരച്ചില്‍ നടത്താന്‍ പറ്റിയിരുന്നില്ല.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

റിജിലിന്റെ അക്കൗണ്ടില്‍ 1000 രൂപയില്‍ താഴെ മാത്രം; പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മിക്കും ഓഹരി വിപണിയിലും; പിഎന്‍ബിയില്‍ നടന്നത് 21.29 കോടി രൂപയുടെ തിരിമറി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ