‘മുന്‍പേ വാ എൻ അൻപേ വാ....’ പാടി പൊലീസുകാരൻ; ശബരിമല ഡ്യൂട്ടി ഇടവേളയിലെ പാട്ട് വൈറൽ (വീഡിയോ)

എആർറഹ്മാന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേർന്ന് ആലപിച്ച ‘മുന്‍പേ വാ എൻ അൻപേ വാ....’ സൂപ്പർ ഹിറ്റ് ഗാനമാണ് ജിബിൻ പാടുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബരിമല ഡ്യൂട്ടിക്കിടയിലെ ഇടവേളയിൽ പാട്ടു പാടി പൊലീസുകാരൻ. നിലയ്ക്കലിൽ സുരക്ഷാ ചുമതലയിലുള്ള ജിബിൻ ജോർജ് ആണ് ഗായകൻ. പാട്ട് സോഷ്യൽ മീഡീയയിൽ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. സഹപ്രവർത്തകർ മൊബൈൽ ക്യാമറയിൽ പകർത്തിയ വീഡിയോ കേരള പൊലീസിന്റെ സാമൂഹിക മാധ്യമ പേജിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധേയമായത്.

എആർറഹ്മാന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേർന്ന് ആലപിച്ച ‘മുന്‍പേ വാ എൻ അൻപേ വാ....’ സൂപ്പർ ഹിറ്റ് ഗാനമാണ് ജിബിൻ പാടുന്നത്. 

ജിബിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണു വീഡിയോ പങ്കുവയ്ക്കുന്നത്. ഒരു മിനിറ്റിൽ താഴെ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. 

യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെയാണു ജിബിൻ ജോർജിന്റെ ആലാപനം എന്നാണ് വഡിയോ കണ്ട് പ്രേക്ഷകർ കുറിക്കുന്നത്. മികച്ച ​ഗായകനാണെന്നും നല്ല ശബ്ദമാണെന്നും മറ്റു പലരും കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com