ഇരട്ട നരബലിക്കേസിലെ ഇരയുടെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 09:28 AM  |  

Last Updated: 09th December 2022 09:28 AM  |   A+A-   |  

roslin

കൊല്ലപ്പെട്ട റോസ്‌ലി/ ഫയൽ

 

പാലക്കാട്: ഇലന്തൂര്‍ ഇരട്ടനരബലിക്കിരയായ റോസ്‌ലിന്റെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കാണപ്പെട്ടത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയിരിക്കുകയായിരുന്നു. അതിനാല്‍ ബിജു വീട്ടില്‍ തനിച്ചായിരുന്നു. 

വടക്കാഞ്ചേരിയില്‍ ഏതാനും മാസം മുമ്പാണ് ഇവര്‍ വാടകവീടെടുത്ത് താമസം തുടങ്ങിയത്. ട്രസ് വര്‍ക്ക് തൊഴിലാളിയാണ് ബിജു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കടിപ്പിച്ച് കാട്ടുപന്നി വേട്ട; കേസ്; എഎപി നേതാവ് ഒളിവില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ