ഓട്ടത്തിനിടെ ആന്റണി ജോൺ എംഎൽഎയുടെ കാറിന്റെ പിൻചക്രം ഊരിത്തെറിച്ചു; ഒഴിവായത് വൻദുരന്തം
By സമകാലിക മലയാളം ഡെസ്ക് | Published: 11th December 2022 08:18 AM |
Last Updated: 11th December 2022 08:18 AM | A+A A- |

ആന്റണി ജോണ്‍, ടയർ ഊരിത്തെറിച്ചപ്പോൾ
കോതമംഗലം: ആന്റണി ജോണ്‍ എംഎല്‍എയുടെ കാറിന്റെ പിന്‍ചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു. അപകടസമയത്ത് കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായത്. നിയമസഭാ സമ്മേളനം കഴിഞ്ഞ് എംഎല്‍എ വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം.
കോതമംഗലം മുത്തംകുഴിക്ക് സമീപം വച്ച് വണ്ടിയുടെ ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിക്കുകയായിരുന്നു. പത്തുമീറ്ററോളം ടയര്‍ ഇല്ലാതെയാണ് കാര്‍ ഓടിയത്. വാഹനത്തിന് വേഗം കുറവായതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് ദിവസം മുന്‍പ് സര്‍വീസ് സെന്ററില്‍നിന്ന് പണികള്‍ കഴിഞ്ഞ് കൊണ്ടുവന്നതാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ