തിരുവനന്തപുരം: കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാംഘട്ട നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ബാഹ്യ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പാസ് ത്രൂ അസിസ്റ്റന്‍സായി വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. കൊച്ചി മെട്രോയുടെ നേട്ടം അറിയാന്‍ കൊച്ചിയില്‍ പോയാല്‍ മതിയെന്ന് പി പി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നുള്ള ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് പിപിപി മാതൃകയില്‍ സജ്ജമാക്കും. ഇതിനായി 200 കോടി രൂപയാണ് കിഫ്ബി മുഖാന്തിരം നിക്ഷേപമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയിലെ 13.65 ഏക്കറില്‍ ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്ന ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററായി പാര്‍ക്ക് പ്രവര്‍ത്തിക്കും. ഡിജിറ്റല്‍ സയന്‍സ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പാര്‍ക്കായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തലമുറ സയന്‍സ് പാര്‍ക്ക് എന്ന നിലയില്‍ ക്ലസ്റ്റര്‍ അധിഷ്ഠിതവും സംവേദനാത്മകവും നൂതനവുമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക