സ്‌കൂള്‍ ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു, മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2022 02:24 PM  |  

Last Updated: 14th December 2022 02:24 PM  |   A+A-   |  

malappuram_school

അപകടത്തിന്റെ വീഡിയോ ദൃശ്യം

 

മലപ്പുറം: സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തിരൂര്‍ നന്നമ്പ്രം സ്‌കൂളി
ലെ വിദ്യാര്‍ഥിനിയായ ഒന്‍പതുവയസുകാരി ഷെഫ്‌ന ഷെറിന്‍ ആണ് മരിച്ചത്. ഉച്ചയോടെ തിരൂര്‍ തെയ്യാല പാണ്ടിമുറ്റം എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. 

പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ഥിനി തന്റെ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ്  ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അപകടം നടന്ന വിവരം ബസ് ഡ്രൈവര്‍് അറിഞ്ഞിരുന്നില്ല. അപകട ശേഷം ബസ് പോകുന്നത് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. 

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം തിരൂരങ്ങാടി ആശുപത്രിയും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നന്‍പകല്‍ നേരത്തു മയക്കം'; പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ