കൊട്ടാരക്കരയില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2022 04:49 PM  |  

Last Updated: 17th December 2022 04:49 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം


 

കൊട്ടാരക്കര: നടുവത്തൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. എഴുകോണ്‍ സ്വദേശി ഐശ്വര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ ഭര്‍ത്താവ് അഖില്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐശ്വര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദമ്പതിമാര്‍ കുറച്ചുനാളായി അകന്ന് കഴിയുകയായിരുന്നു.അഖില്‍ രാജിനെ പൊലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.

ഈ വാർത്ത കൂടി വായിക്കൂ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ