രാത്രി പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും അച്ഛനും മുങ്ങി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2022 07:50 AM  |  

Last Updated: 18th December 2022 07:50 AM  |   A+A-   |  

children drowned in malappuram

പ്രതീകാത്മക ചിത്രം

 

കൊച്ചി: വഞ്ചിയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളിയായ അച്ഛനും മകളും മുങ്ങി മരിച്ചു. കടക്കര കൊഴിപ്രം ബാബു (50) മകള്‍ നിമ്യ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ്  ഇവര്‍ വീരന്‍പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്. 

പത്തരയോടെ പുഴയില്‍ നിന്ന് നിമ്മ്യയുടെ കരച്ചില്‍ കേട്ട നാട്ടുകാരാണ് സംഭവം അറിഞ്ഞത്. പൊലീസും അഗ്നിരക്ഷാസേനയും എത്തുന്നതിന് മുന്‍പ് രണ്ടുപേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

കടമക്കുടി ഗവ. വൊക്കേഷനല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നിമ്മ്യ.  വിനീതയാണ് ബാബുവിന്റെ ഭാര്യ. മകന്‍ മിഥുന്‍.

ഈ വാർത്ത കൂടി വായിക്കൂ വനിതാ എസ്‌ഐയെ കയ്യേറ്റം ചെയ്തു; വഞ്ചിയൂര്‍ കോടതിയിലെ 30 അഭിഭാഷകര്‍ക്ക് എതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ