സ്‌കൂളിലേക്ക് പോയ മൂന്നാം ക്ലാസ്സുകാരനെ സിമന്റ് ലോറി ഇടിച്ചിട്ടു; ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 11:03 AM  |  

Last Updated: 21st December 2022 11:03 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലില്‍ ലോറി ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. രാവിലെ 8.30 ഓടെ സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. പൂവച്ചല്‍ യുപി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഇമ്മാനുവലിനാണ് പരിക്കേറ്റത്.

കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെയാണ് സിമന്റ് കയറ്റി വന്ന ലോറി ഇടിച്ചിട്ടത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. 

പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോഴുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരില്‍ ബസ് ഹോട്ടലിലേക്കു ഇടിച്ചുകയറി, നിരവധി പേര്‍ക്കു പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ