ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗിക പ്രദര്‍ശനം; യുവാവ് പിടിയില്‍ 

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗിക പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. 

ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ 17ന് രാത്രിയാണ് സംഭവം. ഇന്ന് രാവിലെയാണ് മലപ്പുറം നടുവത്ത് നിന്ന് വണ്ടൂര്‍ പൊലീസ് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്പൂര്‍ പാസഞ്ചറില്‍ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്ത് യുവാവ് ലൈംഗിക പ്രദര്‍ശനം നടത്തി എന്നതാണ് കേസ്.

ഈ കോച്ചില്‍ യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈംഗിക പ്രദര്‍ശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതി അപ്പോള്‍ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും യുവാവ് തുടര്‍ന്നു. ഇതോടെ യുവതി സംഭവം മൊബൈലില്‍ ചിത്രീകരിച്ച് പരാതി നല്‍കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com