‘ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ സഖാവ് പറഞ്ഞു‘- ആനാവൂരിനെ വെട്ടിലാക്കി മുൻ എസ്എഫ്ഐ നേതാവിന്റെ ശബ്ദ സന്ദേശം

പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ തന്റെ പക്കലുണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു
ആനാവൂർ നാ​ഗപ്പൻ, അഭിജിത്ത്
ആനാവൂർ നാ​ഗപ്പൻ, അഭിജിത്ത്

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പനെ വെട്ടിലാക്കി മുൻ എസ്എഫ്ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എഫ്ഐ നേതാവായി തുടരാൻ യഥാർഥ പ്രായം മറച്ചുവയ്ക്കണമെന്ന് ആനാവൂർ‍ നാഗപ്പൻ നിർദേശിച്ചതായി അഭിജിത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുണ്ട്. 

പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ തന്റെ പക്കലുണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. വനിതാ പ്രവർത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. പിന്നാലെയാണ് ശബ്ദ സന്ദേശം പുറത്തു വന്നത്. 

‘26 വരെയേ എസ്എഫ്ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ’– അഭിജിത്തിന്റെ പേരിൽ പ്രചരിക്കുന്ന ഓ‍ഡിയോയിൽ പറയുന്നു. 

ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെജെ അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും നടപടിയെടുത്തത്. അഭിജിത്തിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com