ബലിപീഠം തകർത്തു, വൈദികരെ തള്ളിമാറ്റി; സെന്റ് മേരീസ് ബസലിക്കയിൽ കുർബാന തർക്കത്തിൽ സംഘർഷം

ഒരു വിഭാ​ഗം ജനാഭിമുഖ കുർബാനയ്ക്കും മറ്റൊരു വിഭാ​ഗം ഏകീകൃത കുർബാനയ്ക്കും അനുകൂലമായി നിലയുറപ്പിച്ചതോടെയാണ് തർക്കം ഉടലെടുത്തത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയെച്ചൊല്ലിയുള്ള തർക്കം ഇരു വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. തർക്കത്തെ തുടർന്ന് ഇന്നലെ മുതൽ ഇരു വിഭാ​ഗങ്ങളും സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ 16 മണിക്കൂറായി ഇരു വിഭാ​ഗവും പള്ളിക്കുള്ളിൽ പ്രതിഷേധവുമായി നിൽക്കുകയാണ്. പിന്നാലെ ഇന്ന് തർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. 

ഒരു വിഭാ​ഗം ജനാഭിമുഖ കുർബാനയ്ക്കും മറ്റൊരു വിഭാ​ഗം ഏകീകൃത കുർബാനയ്ക്കും അനുകൂലമായി നിലയുറപ്പിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ആൾത്താര അഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ ആൾത്താരയിലേക്ക് തള്ളിക്കയറി. ബലി പീഠം തകർത്തു, വൈദികരെ തള്ളിമാറ്റി, വിളക്കുകൾ പൊട്ടിവീണു.

പിന്നാലെ പൊലീസ് പള്ളിക്കുള്ളിൽ നിന്ന് ഇരു വിഭാ​ഗങ്ങളേയും പുറത്തു കടത്തി. പുറത്തു വച്ചും ഇരു വിഭാ​ഗങ്ങളും തർക്കം തുടരുകയാണ്. സമവായ ചർച്ചകൾക്കായി പൊലീസ് ഇരു വിഭാ​ഗത്തേയും വിളിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇരു പക്ഷവും തയ്യാറായിട്ടില്ല.

ഇന്നലെ മുതൽ ആളുകൾ സംഘടിച്ചെത്തിയതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും എത്തിയിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് തർക്കങ്ങളുടെ തുടക്കം. ഒരു വിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും, ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്റണി പൂതവേലിൽ ഏകീകൃത കുർബാനയും അർപ്പിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com