പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th December 2022 02:58 PM |
Last Updated: 27th December 2022 02:58 PM | A+A A- |

അറസ്റ്റിലായ സുനീഷ്/ഫെയ്‌സ്ബുക്ക്
കണ്ണൂര്‍: പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് വിഷയം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ സുനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ 'കോടികളുടെ നിക്ഷേപം എവിടെനിന്നു വന്നു? '; റിസോര്‍ട്ട് വിവാദത്തില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ