മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; ബഫര്‍സോണ്‍, കെ-റെയില്‍ ചര്‍ച്ചയാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 06:17 AM  |  

Last Updated: 27th December 2022 06:17 AM  |   A+A-   |  

pinarayi modi meeting

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. ബഫര്‍ സോണ്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. 

ഇന്നു തുടങ്ങുന്ന രണ്ടു ദിവസത്തെ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുന്നത്. ഇതിനിടെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയത്. ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായേക്കും. 

സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീണ്ടുപോകുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പോക്സോ കേസ് ഇരയടക്കം ചാടിപ്പോയി; കോട്ടയത്തെ നിർഭയ കേന്ദ്രം അടച്ചുപൂട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ