'പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താൻ വലതുപക്ഷ ശ്രമം'; ഫ്ലക്സ് ബോർഡിൽ പ്രതികരണവുമായി പി ജയരാജൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th December 2022 10:59 AM |
Last Updated: 28th December 2022 10:59 AM | A+A A- |

പി ജയരാജന്‍ / ഫയല്‍ ചിത്രം
കണ്ണൂർ : കണ്ണൂർ കപ്പക്കടവിൽ ഫ്ലക്സ് ബോർഡ് വെച്ചതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണ് വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.
ആര് വെച്ചതായാലും ഫ്ലക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'കണ്ണൂർ കപ്പക്കടവിൽ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത !
പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും.സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം.
ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്..'
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം'; പി ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ