ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു; നാലുപേര്‍ ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 07:25 AM  |  

Last Updated: 29th December 2022 07:25 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ചുങ്കം കന്നിട്ട ബോട്ടു ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത് . ആന്ധ്രാ സ്വദേശി രാമചന്ദ്ര റെഡ്ഡി ആണ് മരിച്ചത്. 

രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രയില്‍ നിന്നുള്ള നാലംഗ സംഘം ഇന്നലെയാണ് പുന്നമടക്കായലില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. ടൂര്‍ കഴിഞ്ഞ് രാത്രി ഇവര്‍ ഹൗസ് ബോട്ടില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു. 

രാവിലെ അഞ്ചുമണിയോടെയാണ് ബോട്ട് മുങ്ങുന്നത് മറ്റു ബോട്ടു ജീവനക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ബോട്ടിലുണ്ടായിരുന്ന ടൂറിസ്റ്റുകളെയും ജീവനക്കാരനെയും പുറത്തെത്തിച്ചു. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  

എന്നാല്‍ ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മറ്റു നാലുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് അറുപതോളം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ