ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ തീപ്പെട്ടി എടുത്തു നൽകിയെന്ന് മകളുടെ മൊഴി; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

മകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
ദിവ്യ, ബിജു
ദിവ്യ, ബിജു
Published on
Updated on

തിരുവനന്തപുരം; യുവതി ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ മുൻ സൈനികനായ ഭർത്താവ് പിടിയിൽ. എൻ എസ് ദിവ്യ(38)യുടെ മരണത്തിലാണ് ഭർത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കൽ ലെയ്ൻ നന്ദാവനത്തിൽ എസ് ബിജു (46) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മകൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

കഴിഞ്ഞ വർഷം ഡിസംബർ അഞ്ചിനാണ് തിരുവനന്തപുരത്തെ നേമത്തെ വീട്ടിൽ വച്ച് ദിവ്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ചികിത്സയിലിരിക്കെ ഒൻപതിന് മരിക്കുകയും ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഭാര്യയെ പിന്തിരിപ്പിക്കാൻ ശ്രമിക്കാത്തതിനാണ് അറസ്റ്റ്. ഭീഷണി മുഴക്കിയ ദിവ്യയ്ക്ക് തീപ്പെട്ടിയെടുത്തു കൊടുത്തത് ബിജുവായിരുന്നു. 

കുറ്റം ചുമത്തിയത് മകൾ നൽകിയ മൊഴിയിൽ

പ്ലസ് വൺ വിദ്യാർഥിയായ മകൾ ആഷിദ ബിജു വീട്ടിലുള്ളപ്പോഴാണ് സംഭവം.  മകൾ മജിസ്ട്രേട്ടിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്നും തീകൊളുത്താൻ ബിജു തന്നെയാണു തീപ്പെട്ടിയെടുത്തു കൊടുത്തതെന്നും പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com