ലക്ഷങ്ങളുടെ എംഡിഎംഎയുമായി ബസ് യാത്ര; ആലപ്പുഴയിൽ വൻ മയക്കുമരുന്നുവേട്ട

By സമകാലിക മലയാളം ഡെസ്ക്  |   Published: 12th February 2022 08:13 AM  |  

Last Updated: 12th February 2022 08:13 AM  |   A+A-   |  

DRUG_BUST_IN_ALAPPUZHA

പിടിയിലായ ലിജു

 

കൊച്ചി; ലക്ഷങ്ങളുടെ മാരകമയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ബസ് യാത്രയ്ക്കിടെയാണ് തൈക്കാട്ടുശ്ശേരി മണപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപത്ത് നിന്നും ലിജു പിടിയിലായത്. 

ചേർത്തല - അരുക്കുറ്റി റൂട്ടിലെ സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു ലിജു. പൊലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ഓപ്പൺ മാർക്കറ്റിൽ ലക്ഷങ്ങളാണ് ഇതിന് വില. വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന്  പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലയിൽ ഇതു വരെ പിടികൂടിയതിൽ ഏറ്റവും വലിയ അളവ് മയക്കുമരുന്നാണ് ലിജുവില്‍ നിന്നും പിടികൂടിയത്. 

ജനുവരി 19 മുതൽ 31 നടത്തിയ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായിരുന്നു.ഈ കേസ്സിൽ നിന്നും ലഭിച്ച വിവരങ്ങളുടെ സൂചനകളാണ് ഇന്നത്തെ വൻ മയക്ക് മരുന്ന് വേട്ടയിലേക്കെത്തിയത്. സ്പെഷ്യൽ സ്ക്വാർഡ് അംഗങ്ങളായ ജാക്സൺ, ഉല്ലാസ്, സേവ്യർ, ജിതിൻ, അനൂപ്, പ്രവീഷ്, ഗിരീഷ്, എബി തോമസ്സ് ,ശ്യാംകുമാർ, അബിൻ കുമാർ എന്നിവർ നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിയെ കുടുക്കിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനായ പ്രത്യേക സ്ക്വാഡ്  രൂപീകരിച്ചിട്ടുണ്ട്.