ട്രെയിൻ ​ഗതാ​ഗതം പുനഃസ്ഥാപിച്ചില്ല; വേണാട് എക്സ്പ്രസ് ഉൾപ്പടെ എട്ട് ട്രെയിനുകൾ ഓടില്ല, അഞ്ച് ട്രെയിനുകൾ ഭാ​ഗീകമായി റദ്ദാക്കി

ഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ, തിരുവനന്തപുരം- എറണാകുളം, ഷൊർണറൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്
പാളം തെറ്റിയ തീവണ്ടിയുടെ എന്‍ജിന്‍, ടെലിവിഷന്‍ ചിത്രം
പാളം തെറ്റിയ തീവണ്ടിയുടെ എന്‍ജിന്‍, ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം; ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചില്ല. പാളത്തിൽ നിന്ന് ട്രെയിൻ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഇപ്പോൾ ഗതാഗതം നടക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനഃസ്ഥാപിക്കും.

തൃശൂർ പുതുക്കാട് വച്ച് ഇന്നലെയാണ് ചരക്കു തീവണ്ടി പാളം തെറ്റിയത്. ഇന്ന് സർവീസ് നടത്താനിരുന്ന എട്ട് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായുമാണ് റദ്ദാക്കിയത്. ഗുരുവായൂർ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊർണൂർ, തിരുവനന്തപുരം- എറണാകുളം, ഷൊർണറൂർ -എറണാകുളം, കോട്ടയം-നിലമ്പൂർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 

കൂടുതൽ സർവീസുമായി കെഎസ്ആർടിസി

അതിനിടെ ട്രെയിൻ ​ഗതാ​ഗതം താറുമാറായതോടെ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആപ്പുഴയിൽ നിന്നും ആറും സർവീസുകൾ വീതവും നിലവിൽ നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തുമെന്ന് കെഎസ് ആർടിസി അറിയിച്ചു. അടിയന്തരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെടാം. 1800 599 4011

പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റ പണി നടക്കുന്ന സ്ഥലമായതിനാൽ വളരെ മെല്ലെയാണ് ട്രെയിൻ പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ല. ഇതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. 

റദ്ദാക്കിയ ട്രെയിനുകൾ

1. തിരുവനന്തപുരം^ഷൊർണൂർ വേണാട് എക്സ്പ്രസ്

2. ഷൊർണൂർ^എറണാകുളം മെമു

3. കോട്ടയം^നിലന്പൂർ എക്സ്പ്രസ്

4. എറണാകുളം^പലക്കാട് മെമു

5. എറണാകുളം^കണ്ണൂർ ഇന്റർസിറ്റി

6. ഗുരുവായൂർ^എറണാകുളം എക്സ്പ്രസ്

7. എറണാകുളം^തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്

8. തിരുവനന്തപുരം^എറണാകുളം വഞ്ചിനാട് എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. നിലന്പൂർ^കോട്ടയം എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

2. തിരുവനന്തപുരം^ഗുരുവായൂർ ഇന്റ‌ർസിറ്റി എറണാകുളം വരെ

3. കണ്ണൂർ^എറണാകുളം ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും

4. ഗുരുവായൂർ^തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും

5. ഗുരുവായൂർ^പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും

6. തിരുനെൽവേലി^പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com