തൃശൂരില്‍ കിടക്ക കമ്പനിയില്‍ തീപിടുത്തം, നാല് തൊഴിലാളികള്‍ക്ക് പരിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 07:31 AM  |  

Last Updated: 13th February 2022 07:31 AM  |   A+A-   |  

car caught fire

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: വേലൂര്‍ ചുങ്കത്ത് കിടക്ക കമ്പനിയില്‍ തീപിടുത്തം. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 

കിടക്ക കടയിലെ നാല് തൊഴിലാളികള്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.