'സില്‍വര്‍ ലൈന്‍ സ്വപ്‌ന പദ്ധതി; മറ്റൊരു മികച്ച ബദല്‍ ഇല്ല';മുഖ്യമന്ത്രി നിയമസഭയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 10:21 AM  |  

Last Updated: 22nd February 2022 10:21 AM  |   A+A-   |  

pinarayi assembly

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. കെ റെയിലിന്റെ ഭാഗമായി നാട് വിഭജിച്ചുപോകുമെന്ന് ആശങ്കപ്പെടേണ്ടതില്ല. റെയില്‍വെ കേരളത്തിന്റെ ഭാഗമല്ലേ, എന്നിട്ട് നാട് വിഭജിച്ചു പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. 

530 കിലോമീറ്റര്‍ നീളത്തില്‍, 130 കിലോമീറ്റര്‍ പാത ഒന്നുങ്കില്‍ തൂണിനു മുകളില്‍ക്കൂടിയാണ്, അല്ലെങ്കില്‍ തുരങ്കമാണ്. പാത മുറിച്ചു കടക്കാന്‍ 500 മീറ്റര്‍ ഇവിട്ട് ഓവര്‍ ബ്രിഡ്ജുകളും അടിപ്പാതകളും നിര്‍മ്മിക്കാന്‍ ഇപ്പോള്‍ത്തന്നെ പദ്ധതിയുണ്ട്. 

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ല. സില്‍വര്‍ ലൈനിന് മറ്റൊരു മികച്ച ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നടന്നത് കൃത്യമായ പഠനങ്ങളാണ്. വെള്ളപ്പൊക്കം സംഭവിക്കുന്ന പ്രപദേശങ്ങളെപ്പറ്റിയുള്ള കണക്കുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യേഗിക്ക് നിയമസഭയില്‍ മറുപടി

കേരളത്തിന് എതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങള്‍ക്കും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി. നീതിയ ആയോഗിന്റെ 2020-21 സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനങ്ങളില്‍ കേരളം തുടര്‍ച്ചയായി ഒന്നാമതാണ്. പബ്ലിക് അഫയേഴ്‌സ് ഇന്റക്‌സില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനവും കേരളമാണ്. ദേശീയ ആരോഗ്യ വികസന സൂചികയിലും കേരളം ഒന്നാമതത്തെത്തി. ഐക്യരാഷ്ട്ര സഭയും നീതി ആയോഗും ചേര്‍ന്ന് തയ്യാറാക്കിയ സുസ്ഥിര വികസന സൂചികയില്‍ 2018ല്‍ കേരളത്തിനായിരുന്നു രാജ്യത്ത് ഒന്നാംസ്ഥാനം. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. വര്‍ഗീയ കലാപങ്ങളില്ലാത്ത നാടാണ്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാണ്- മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് ലഭിച്ച വിവിധ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.