വെമ്പായത്ത് വൻ തീപിടിത്തം; അഞ്ച് നില കെട്ടിടം പൂർണമായി കത്തി നശിച്ചു; കോടികളുടെ നഷ്ടം

വെമ്പായത്ത് വൻ തീപിടിത്തം; അഞ്ച് നില കെട്ടിടം പൂർണമായി കത്തി നശിച്ചു; കോടികളുടെ നഷ്ടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വെമ്പായത്ത് അഞ്ച് നില കെട്ടിടത്തിൽ വൻ തീപിടിത്തം. വെമ്പായത്തുള്ള എഎൻ ഹാർഡ്‌വെയർ ആൻഡ് പ്ലംബിങ് സാനിറ്ററി ഇലക്ട്രിക്കൽസ് കടയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചതായാണ് വിവരം. 

സമീപത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചോളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെൽഡിങ് മെഷീനിൽ നിന്നു ടിന്നറിലേക്ക് തീപ്പൊരി പടർന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആളുകൾ ആരും അകത്തില്ല.

കടയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. ഓരോ നിലകളിലായിട്ടായിരുന്നു സാധനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കോടികളുടെ സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നതായാണ് വിവരം. പെയിന്റ് ഉത്പന്നങ്ങൾ കൂടുതലും ഉള്ളതിനാൻ തീ ആളിപ്പടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com