കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 11:20 AM  |  

Last Updated: 06th January 2022 11:20 AM  |   A+A-   |  

pinarayi-youth_congress_protest

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം,മുഖ്യമന്ത്രി പിണറായി വിജയന്‍


 

കൊച്ചി:എറണാകുളത്ത് സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കരിങ്കൊടി വീശീയ മൂന്നു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന ടിഡിഎം ഹാളിന് മുന്നില്‍ ആയിരുന്നു പ്രതിഷേധം. 

മുഖ്യമന്ത്രി വാഹനത്തില്‍ നിന്നിറങ്ങി ഹാളിലേക്ക് പോയതിന് ശേഷമായിരുന്നു കരിങ്കൊടിയുമായി മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പിരിഞ്ഞു പോകാതിരുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി തങ്ങിയ എറണാകുളം ഗസ്റ്റ് ഹൗസ് മുതല്‍ ടിഡിഎം ഹാളുവരെ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.