അമ്മയുടെ വാരിയെല്ല് ചവിട്ടിയൊടിച്ചു; മകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 10:07 AM  |  

Last Updated: 06th January 2022 10:07 AM  |   A+A-   |  

baiju

അറസ്റ്റിലായ ബൈജു

 

തൃശ്ശൂര്‍: വയോധികയെ ക്രൂരമായി മര്‍ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്കയെ (70) മര്‍ദിച്ച കേസില്‍ മകന്‍ ബൈജുവിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിസ്മസ് തലേന്നാണ് സംഭവം. കുറച്ചുനാളുകളായി കരുമത്രയില്‍ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടില്‍ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്.

ഇതുസംബന്ധിച്ച് തങ്ക മൂന്നുതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബൈജുവിനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയെ മര്‍ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചത്.