എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍; കസ്റ്റഡിയിലെടുത്തത് ബസില്‍ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 05:38 PM  |  

Last Updated: 10th January 2022 05:38 PM  |   A+A-   |  

nikhil_paily

നിഖില്‍ പൈലി/ഫെയ്‌സ്ബുക്ക്‌


ഇടുക്കി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ധീരജിനെ കുത്തിയതായി കരുതുന്ന നിഖില്‍ പൈലിയാണ് പിടിയിലായിരിക്കുന്നത്. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലനെ പൊലീസ് പിടികൂടിയത്. 

നിഖില്‍ പൈലിയാണ് കുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം ആരംഭിച്ചതായും എസ്പി പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ എന്നതിനെക്കുറിച്ച് നിലവില്‍ പറയാന്‍ സാധിക്കില്ല. ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു. 

അതേസമയം, കുത്തേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് സഹായിച്ചില്ലെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കുത്തേറ്റ കാര്യം പറഞ്ഞപ്പോള്‍ അവിടെക്കിടക്കട്ടേയെന്ന് പൊലീസ് പറഞ്ഞതായി ധീരജിന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നോട് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നാണ് എസ്പിയുടെ നിലപാട്.