പിടിവിടുന്ന കോവിഡ് കണക്ക്; സംസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ വന്നേക്കും, ഇന്ന് യോഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2022 07:00 AM  |  

Last Updated: 19th January 2022 07:22 AM  |   A+A-   |  

covid situation in KERALA

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗത​ഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ​ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും.

ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പാടില്ലെന്ന നിർദേശമുണ്ട്. എന്നാൽ ഈ നിർദേശം പലയിടത്തും പാലിക്കപ്പെടുന്നില്ല. പരിശോധന കൂടുതൽ കർശനമാക്കിയേക്കും. വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമോ എന്നും യോഗം ചർച്ച ചെയ്യും.

മന്ത്രിസഭാ യോഗം ഇന്ന്

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. 

ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങൾ 
മന്ത്രിസഭാ യോ​ഗത്തിൽ മന്ത്രിമാർ വിശദീകരിക്കും. ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണമെന്ന കാര്യത്തിലുൾപ്പെടെ പ്രാഥമിക ചർച്ചകൾ മന്ത്രിസഭായോഗത്തിൽ നടക്കും.