അട്ടപ്പാടിയിൽ 22കാരനെ അടിച്ചു കൊലപ്പെടുത്തി, സുഹൃത്ത് അടക്കം നാലു പേർ കസ്റ്റഡിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 01st July 2022 07:43 AM |
Last Updated: 01st July 2022 07:43 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്; അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അട്ടപ്പാടി നരസിമുക്കിലാണ് കൊലപാതകം നടന്നത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അഗളി പൊലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
രാഹുൽ ഗാന്ധി ഇന്ന് വയനാട് എത്തും, മൂന്നു ദിവസത്തെ സന്ദർശനം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ