കാറുമായുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; കൊല്ലത്ത് ബൈക്കില്‍ യുവാക്കളുടെ അഭ്യാസപ്രകടനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 05:23 PM  |  

Last Updated: 01st July 2022 05:23 PM  |   A+A-   |  

KOLLAM

കാറുമായുള്ള കൂട്ടിയിടിയില്‍ നിന്ന് ബൈക്ക് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ ദൃശ്യം

 

കൊല്ലം: വലിയഴീക്കല്‍ പാലത്തില്‍ യുവാക്കള്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തി. അമിത വേഗതയില്‍ ഓടിക്കുന്നതിനിടെ, അത് വഴി വന്ന കാറുമായി കൂട്ടിയിടിക്കുന്നതില്‍ നിന്ന് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

നാല് പേരടങ്ങിയ സംഘമാണ് റേസിംഗ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാക്കള്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തില്‍ ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി. 

ഒരു ബൈക്ക് എറണാകുളം രജിസ്‌ട്രേഷനിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടമയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം 

ഒരാള്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലേക്ക് കയറി; അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുംമുന്‍പ് ജിന്‍സി തെറിച്ചുവീണു; നീങ്ങാതെ ദുരൂഹത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ