ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പൊക്കി; 50,700 രൂപ പിടികൂടി
By സമകാലിക മലയാളം ഡെസ്ക് | Published: 01st July 2022 09:56 AM |
Last Updated: 01st July 2022 12:03 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: വെഹിക്കിള്‍ ഇന്‍സ്പക്ടറെ വിജിലന്‍സ് സംഘം പിടികൂടി. വഴിക്കടവ് ചെക്‌പോസ്റ്റിലെ എംഎംവിഐ ബി ഷഫീസിനെയാണ് രാവിലെ വിജിലന്‍സ് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 50,700 രൂപയും കണ്ടെടുത്തു.
മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്. വഴിക്കടവിൽനിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പരിശോധനകൾ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു.
ഷഫീസിനെ പിന്നീട് വണ്ടൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി, എസ്ഐമാരായ പി മോഹൻദാസ്, പിപി ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ പരിശോധന തുടരുകയാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ