സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; കോട്ടയത്ത് ഡിസിസി ഓഫീസിന് നേര്‍ക്ക് കല്ലേറ്; ആലപ്പുഴയില്‍ ഇന്ദിരാഗാന്ധി പ്രതിമ തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 07:50 AM  |  

Last Updated: 01st July 2022 11:36 AM  |   A+A-   |  

dyfi_protest

പ്രതിഷേധ പ്രകടനത്തില്‍ നിന്ന്/ ചിത്രം: ന്യൂ ഇൻഡ്യൻ എക്സ്പ്രസ്

 

തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. രാവിലെ 11 മണിക്ക് പ്രതിഷേധം സംഘടിപ്പിക്കും. 

ആക്രമണം ഉണ്ടായതറിഞ്ഞ് എകെജി സെന്ററിന് സമീപം തടിച്ചുകൂടിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തിന് പുറമെ വിവിധ ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു. പത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് നടന്ന പ്രകടനത്തിൽ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു. 

ആലപ്പുഴ നഗരത്തില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയുടെ കൈ തകര്‍ത്തു. അടൂരിലും തിരുവല്ലയിലും സിപിഎം പ്രവര്‍ത്തകര്‍ രാത്രി പ്രതിഷേധ പ്രകടനം നടത്തി. കോട്ടയത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായി. സിപിഎം പ്രതിഷേധ മാര്‍ച്ചിനിടെയായിരുന്നു സംഭവം. കല്ലേറില്‍ ഡിസിസി ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ഇടതുമുന്നണി അഭ്യര്‍ത്ഥിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമമെന്ന് സിപിഎം; പ്രകോപനം സൃഷ്ടിക്കാനുള്ള തന്ത്രത്തില്‍ വീഴരുതെന്ന് കോടിയേരി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ