ചമ്രവട്ടം പാലത്തിൽ ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd July 2022 10:02 PM  |  

Last Updated: 02nd July 2022 10:02 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

മലപ്പുറം: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

പുറത്തൂര്‍ ഭാഗത്ത് നിന്നു നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു. അതിനിടെ നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ ഇടതു വശത്തെ നടപ്പാതയില്‍ തട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത്. 

ഇന്ന് രാവിലെ 7.30നാണ് അപകടം നടന്നത്. വീഴ്ചയില്‍ ഓട്ടോയുടെ അടിയില്‍പ്പെട്ട നൗഫലിന് തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഉച്ചക്ക് 12 മണിയോടെ മരിച്ചു.

പിതാവ്: മൊയ്തീന്‍ കുട്ടി (ബാവ). മാതാവ്: കുഞ്ഞീമ. ഭാര്യ: ജംഷീന. മകള്‍: ഹവ്വാ മറിയം. സഹോദരങ്ങള്‍: ശിഹാബ്, റിയാസ്.

ഈ വാർത്ത കൂടി വായിക്കാം 

വയനാട്ടില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ