എകെജി സെന്റര്‍ ആക്രമണം: നിയമസഭയില്‍ അടിയന്തര പ്രമേയം; ചര്‍ച്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 10:25 AM  |  

Last Updated: 04th July 2022 10:25 AM  |   A+A-   |  

pinarayi vijayan assembly

പിണറായി വിജയൻ നിയമസഭയിൽ

 

തിരുവനന്തപുരം: എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. സഭ നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂറാകും അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുക. 

ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമാണ് എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഭീതിയോടെ മാത്രമേ എകെജി സെന്റര്‍ ആക്രമണം നോക്കിക്കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസിന്റെ പി സി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഈ നിയമസഭ സമ്മേളനത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്തുകേസില്‍ അടിയന്തരപ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ