ഏലപ്പാറ മണ്ണിടിച്ചില്‍: മണ്ണിനടിയില്‍പ്പെട്ട സ്ത്രീ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 07:21 AM  |  

Last Updated: 04th July 2022 07:23 AM  |   A+A-   |  

landslide

ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുന്നു/ ടിവി ദൃശ്യം

 

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. മണ്ണിനടിയില്‍പ്പെട്ട സ്ത്രീയാണ് മരിച്ചത്. കോഴിക്കാനം എസ്‌റ്റേറ്റിലാണ് അപകടം ഉണ്ടായത്. എസ്‌റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന പുഷ്പ എന്നു വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. 

പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ലയത്തിന് പിറകിലെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പുഷ്പയുടെ മൃതദേഹം കണ്ടെത്തിയത്. 

ലയത്തിന് പുറകിലെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാനായിട്ടാണ് പുഷ്പ പോയത്. ഈസമയം അടുക്കളയ്ക്ക് പിന്നിലെ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ലയത്തിലെ വീടിനുള്ളില്‍ പുഷ്പയുടെ ഭര്‍ത്താവും മൂന്ന് മക്കളുമുണ്ടായിരുന്നു.

ഇവര്‍ക്ക് പരിക്കില്ല. സംഭവമറിഞ്ഞ് പുലര്‍ച്ചെ തന്നെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും പുഷ്പയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. പ്രദേശത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തിരുന്നത്.

ഈ വാർത്ത കൂടി വായിക്കാം  

ഇന്നും കനത്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ