കൊല്ലത്ത് കാറുകള്‍ കൂട്ടിയിടിച്ചു, ദമ്പതികള്‍ മരിച്ചു; മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 07:49 AM  |  

Last Updated: 05th July 2022 07:49 AM  |   A+A-   |  

kollam_accident

അപകടത്തില്‍ തകര്‍ന്ന കാര്‍/ ടി വി ദൃശ്യം

 

കൊല്ലം: കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 


രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ദമ്പതികള്‍ ഓള്‍ട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. 

ഈ വാർത്ത കൂടി വായിക്കാം  

'പിണറായി വിജയന്‍, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ