കനത്ത മഴ: ഇടുക്കിയില്‍ നാളെ അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 04:44 PM  |  

Last Updated: 06th July 2022 04:44 PM  |   A+A-   |  

school

പ്രതീകാത്മക ചിത്രം

 

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. നാളത്തെ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കു മാറ്റമില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

മൂന്നു ജില്ലകളില്‍​ ഓറഞ്ച് അലര്‍ട്ട് 

കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും വൈകിട്ടു നാലു മണിക്കു കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

തീവ്ര മഴയ്ക്കു സാധ്യതയുള്ള മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത രണ്ടു ദിവസം കാസര്‍ക്കോട് മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉത്തര കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സര്‍ക്കാര്‍ കോളജിലെ ഇന്‍വെര്‍ട്ടറും പ്രൊജക്ടറുകളും മോഷ്ടിച്ചു; എസ്എഫ്‌ഐ, കെഎസ് യു നേതാക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ