'ഞാനെന്താ ബോംബ് വെച്ചിട്ടുണ്ടോ?' മദ്യലഹരിയില്‍ ചോദിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 07:45 AM  |  

Last Updated: 12th July 2022 07:45 AM  |   A+A-   |  

thiruvananthapuram airport

ഫയല്‍ ചിത്രം


തിരുവനന്തപുരം: മദ്യലഹരിയിൽ 'ഞാനെന്താ ബാഗിൽ ബോംബ് വെച്ചിരിക്കുകയാണോ' എന്ന് വിമാനത്താവളത്തിൽ വെച്ച് ചോദിച്ച യാത്രക്കാൻ കുടുങ്ങി. ഇയാളെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. 

വെഞ്ഞാറമൂട് സ്വദേശിയെയാണ്  സിഐഎസ്എഫ് കമാൻഡോകൾ തടഞ്ഞുവെച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയതാണ് ഇയാൾ. ചെക്ക്-ഇൻ-കൗണ്ടറിൽ വെച്ച് ജീവനക്കാരൻ ബാഗിൽ എന്തൊക്കെയുണ്ടെന്ന് പറയാൻ ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായാണ് ഇയാൾ ബാ​ഗിൽ ബോം​ബ് വെച്ചിരിക്കുകയാണോ എന്ന് ചോദിച്ചത്. 

ഇതോടെ കൗണ്ടറിലെ ജീവനക്കാരൻ വിവരം ടെർമിനൽ മാനേജരെ അറിയിച്ചു. വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് സിഐഎസ്എഫ് അധികൃതർ പറഞ്ഞു. തുടർന്ന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബോംബ് ഭീഷണിയെത്തുടർന്ന് വിമാനത്തിനുള്ളിൽ വീണ്ടും സുരക്ഷാപരിശോധന നടത്തി. വിമാനം വൈകി രാത്രി 8.45നാണ് പുറപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തപാല്‍, ഇ- മെയില്‍ വഴിയുള്ള ഒഴിവുകള്‍ പരിഗണിക്കില്ല; ഇനി ഇ- വേക്കന്‍സി മുഖേന മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ