'കടുവ'യ്ക്ക് എത്തിയത് മദ്യലഹരിയിൽ, ടിക്കറ്റ് നൽകിയില്ല; കൈത്തണ്ട മുറിച്ച് യുവതീയുവാക്കൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 08:46 AM  |  

Last Updated: 17th July 2022 08:46 AM  |   A+A-   |  

kaduva_suicide_attepmt

 

കോട്ടയം; മദ്യലഹരിയിൽ സിനിമ കാണാനെത്തിയ യുവതിയും യുവാവും ടിക്കറ്റ് കിട്ടാതെ വന്നതോടെ കൈത്തണ്ട മുറിച്ചു. കോട്ടയം അഭിലാഷ് തിയേറ്ററിൽ  ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും സഹോദരനുമാണ് ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബ്ലേഡുകൊണ്ട് കൈഞരമ്പ് മുറിച്ചത്. 

പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച കടുവ സിനിമ കാണാനായാണ് ഇരുവരും തിയറ്ററിൽ എത്തിയത്. ഫസ്റ്റ് ഷോയ്ക്ക് എത്തിയ ഇവർ മദ്യലഹരിയിലായിരുന്നു. അതിനാൽ ടിക്കറ്റ് നൽകാൻ ജീവനക്കാർ തയാറായില്ല. ഇതോടെ ക്ഷുഭിതരായ ഇവര്‍ ജീവനക്കാരുമായി വാക്കേറ്റം നടത്തി. തുടര്‍ന്ന് തിയേറ്ററിന് മുന്നില്‍ ചെന്നിരുന്ന ഇവര്‍ ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു.

സംഭവം കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇരുവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ ഇവരെ പൊലീസ് വീട്ടിലേക്ക് പറഞ്ഞയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കുഞ്ഞിലയ്ക്കൊപ്പം', വനിത ചലച്ചിത്ര മേളയിൽ നിന്ന് സിനിമ പിൻവലിച്ച് വിധു വിൻസെന്റ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ