പഞ്ചസാര, സേമിയ, നെയ്യ്...; ഓണക്കിറ്റ് ഇത്തവണയും, 13 ഇനങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th July 2022 09:05 AM  |  

Last Updated: 19th July 2022 09:05 AM  |   A+A-   |  

Ration shop free kit in April - Kerala State govt

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങി. 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. കഴിഞ്ഞ തവണ 15 ഇനങ്ങ‍ളായിരുന്നു.  

സൗജന്യ കിറ്റുകൾ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങൾ സജ്ജമാ‍ക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്താൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സിഎംഡി നിർദേശം നൽകി. ഇനങ്ങളുടെ പട്ടിക റീജനൽ മാനേജർമാർ രണ്ടു ദിവസം മുൻപ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ചു വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കു‍കയെന്നും സപ്ലൈകോ അറിയിച്ചു. 

90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾ‍ക്കാവും സൗജന്യ കിറ്റ് . ഒരു കിറ്റിന് 500 രൂപയാണ് ചെല‍വാകുക. തുണി സഞ്ചി നൽകുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനു പുറമേ ഓണത്തോടനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചർച്ചകൾ നടന്നു വരുന്നു. 

ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തുന്നവ 

പഞ്ചസാര– ഒരു കിലോ

ചെറുപയർ– 500 ഗ്രാം

തുവര പരിപ്പ്– 250 ഗ്രാം

ഉണക്കലരി– അര കിലോ

വെളിച്ചെണ്ണ– 500 മില്ലിലീറ്റർ 

തേയില– 100 ഗ്രാം 

മുളകുപൊടി– 100 ഗ്രാം

മഞ്ഞൾപ്പൊടി– 100 ഗ്രാം

സേമിയ/പാലട 

ഉപ്പ്- ഒരു കിലോ

ശർക്കരവരട്ടി– 100 ഗ്രാം 

ഏലയ്ക്ക/കശുവണ്ടി– 50 ഗ്രാം

നെയ്യ്– 50 മില്ലിലിറ്റർ 

ഈ വാര്‍ത്ത കൂടി വായിക്കാം 

കൊച്ചിയിൽ ഇറങ്ങിയ വിമാനത്തിന്റെ കോക്പിറ്റിൽ കുരുവി; പിടികൂടി പറത്തിവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ