തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസ്: ആന്റണി രാജുവിന് എതിരെ അന്വേഷണം വേഗത്തിലാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍
ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍


കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലഹരിമരുന്നുമായി എത്തി പിടിയിലായ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്. 1994-ല്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അന്ന് തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു.

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയെ 1990 ഏപ്രില്‍ 4നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. കേസിലെ പ്രധാന തൊണ്ടിമുതലായ ഉള്‍അടിവസ്ത്രം പ്രതിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേവിട്ടു. ഹാജരാക്കിയ അടിവസ്ത്രത്തിന്റെ അളവ് ചെറുതായിരുന്നു.

ഇതിനു പിന്നാലെ, കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്നു വര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി.

2005ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐജിയായിരുന്ന ടിപി സെന്‍കുമാര്‍ ഉത്തരവിട്ടു. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയതിന് തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് കെഎസ് ജോസ്, ആന്റണി രാജു എന്നിവരെ പ്രതികളാക്കി കേസെടുത്തു. 2006ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കി. 2014ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്കു മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com